Advertisement

ഇൻഡിഗോയുടെ 6 വിമാനങ്ങൾക്ക് നേരെ ഭീഷണി

October 20, 2024
Google News 2 minutes Read
indigo

വിമാനങ്ങൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം. ഇൻഡിഗോയുടെ 6 വിമാനങ്ങൾക്കാണ് ഭീഷണി. 6E 58 ജിദ്ദയിൽ നിന്നും മുംബൈയിലേക്കുള്ള ഫ്ലൈറ്റ്, 6E 87 കോഴിക്കോട് നിന്നും ദമാമിലേക്കുള്ള ഫ്ലൈറ്റ്, 6E11 ഡൽഹിയിൽ നിന്നും ഇസ്താംബുളിലേക്കുള്ള ഫ്ലൈറ്റ്, 6E17 മുംബൈയിൽ നിന്നും ഇസ്താംബൂൾ, 6E133 പൂനെയിൽ നിന്നും ജോധ്പൂർ, 6E112 ഗോവയിൽ നിന്നും അഹമ്മദാബാദ്, എന്നീ വിമാനങ്ങൾക്കാണ് ഭീഷണി. സംഭവത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു.

എന്നാൽ വിമാന സർവീസുകൾക്കെതിരായ വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് ഡൽഹി പൊലീസ്. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടു. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികൾക്ക് വ്യോമയാന മന്ത്രാലയം ഒരുങ്ങുകയാണ്.

Read Also: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നത് മോഷണം അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്; കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുത്ത് വിട്ടയക്കും

അതേസമയം, ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ മാത്രം 30 ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഭൂരിഭാ​​ഗം സന്ദേശവും വന്നത് സമൂഹമാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ്.

Story Highlights : 6 IndiGo flights threatened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here