മെറ്റൽ സ്പൂൺ തേനിലിടുന്നത് പ്രശ്നമോ? ഇതാണ് വാസ്തവം

വർഷങ്ങളായി ഔഷധ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രകൃതിദത്ത പദാർത്ഥമാണ് തേൻ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനോടൊപ്പം ഇത് ഒരു ആൻറി ബാക്ടീരിയൽ കൂടിയാണ്. എന്നാൽ മെറ്റൽ സ്പൂൺ തേനിൽ ഇടാൻ പാടില്ലെന്ന് നമ്മൾ ഇടയ്ക്കെങ്കിലും കേട്ടിട്ടുണ്ടാകും. മെറ്റൽ തേനുമായി പ്രതിപ്രവർത്തിക്കുന്നതിനാൽ തേനിനെ വിഷമുള്ളതാക്കി അതിന്റെ ഗുണങ്ങളെ നശിപ്പിക്കുമെന്നാണ് കാലാകാലങ്ങളായി നമ്മൾ കേട്ടിരുന്നത് .
എന്നാൽ മെറ്റൽ സ്പൂൺ തേനിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണെന്ന് ന്യൂട്രീഷ്യനിസ്റ്റും ആയുർവേദ വെൽനസ് കോച്ചുമായ ഇഷ ലാൽ പറയുന്നു. തേനിൽ അടങ്ങിയിരിക്കുന്ന അസിഡിക് കണ്ടന്റ് മെറ്റലുമായി ചേർന്ന് റിയാക്ഷൻ സംഭവിക്കുന്നതിനാലാണ് ഇത് വിഷമായി മാറുന്നുവെന്ന് പറയപ്പെടുന്നതെങ്കിലും, ഇതിൽ ദോഷകരമായ ഒന്നും തന്നെ ഇല്ലെന്ന് അവർ അഭിപ്രായപ്പെടുന്നു.
Read Also: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം
പഴയകാലത്ത് സ്പൂണുകൾ നിർമ്മിച്ചിരുന്നത് ചെമ്പ് അല്ലെങ്കിൽ ഇരുമ്പ് പോലെയുള്ള റിയാക്ടീവ് ലോഹങ്ങൾ കൊണ്ടാണ്, ഇതിനാലാകാം മെറ്റൽ സ്പൂണുകൾ തേനിലിടുന്നത് അതിന്റെ ഗുണങ്ങൾ നശിപ്പിക്കുമെന്നും വേഗത്തിൽ കേട് സംഭവിക്കുന്നതിന് കാരണമാകുമെന്നും പഴമക്കാർ പറയുന്നത്. എന്നാൽ , ഇപ്പോഴത്തെ സ്പൂണുകളെല്ലാം സ്റ്റെയിൻലെസ്സ് നിർമ്മിതമാണ്. അതുകൊണ്ടുതന്നെ ഈ സ്പൂണുകൾ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെന്നാണ് ഇഷ ലാൽ പറയുന്നത് .
Story Highlights : dipping metal spoons in honey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here