ഹത്ത ഹണി ഫെസ്റ്റിഫലിന് തുടക്കമായി

ഹത്ത ഹണി ഫെസ്റ്റിഫലിന് തുടക്കമായി. ഹത്തയിലെ മുനിസിപ്പാലിറ്റി ഹാളിലാണ് പരിപാടി നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഏഴാമത് സീസണാണ് പുരോഗമിക്കുന്നത്. ഈ മാസം 31 വരെ മേള നീണ്ടുനിൽക്കും. ( hatta honey fest )
യുഎഇയിലെ തേൻ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുക, ആവശ്യമായ സഹായം നൽകുക, പൗരന്മാർക്ക് വ്യാപാരത്തിന് സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മേളയുടെ ഏഴാമത് സീസണാണ് ഇത്തവണത്തേത്..ഹത്ത മുനിസിപ്പാലിററി ഹാളിൽ നടക്കുന്ന മേളയിൽ യുഎഇ ഒമാൻ എന്നിവിടങ്ങളിലെ തേൻ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.ഫെസ്റ്റിവൽ വേദിയിലുള്ള തേനുകൾ പരിശോധിച്ച് അവയുടെ ഗുണമേൻമ അറിയുന്നതിനായി തേനുത്പാദകർക്കും ഉപഭോക്താക്കൾക്കും അവസരമുണ്ട്. ഇതിനായി ദുബൈ സെൻട്രൽ ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മേഖലയിലെ തേൻ ഉത്പാദനത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്നതാണ് ഫെസ്റ്റിവൽ എന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പരിസ്ഥിതി, ആരോഗ്യ സുരക്ഷാ ഏജൻസി ആക്ടിങ്ങ് സിഇഒ ആയ ആലിയ അൽ ഹർമൂദി പറഞ്ഞു. 50 ഓളം എമിറാത്തി തേനീച്ച കർഷകരാണ് ഇത്തവണ ഫെസ്റ്റവലിൽ പങ്കെടുക്കുന്നത്. തേനീച്ച കൃഷിയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെ നടക്കുന്ന ഫെസ്റ്റിവൽ ഡിസംബർ 31 നാണ് അവസാനിക്കുക.
Story Highlights: hatta honey fest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here