Advertisement

‘പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ല; BJP സ്ഥാനാർത്ഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യം’; കെ മുരളിധരൻ

October 20, 2024
2 minutes Read

ഉപതെരഞ്ഞെടുപ്പിൽ‌ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ് എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു.

അതേസമയം ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ കെ മുരളീധരൻ വിമർശിക്കുകയും ചെയ്തു. പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യമെന്ന് മുരളീധരൻ പറഞ്ഞു. കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാർഥിയാക്കിയതെന്ന് മുരളീധരൻ പരിഹസിച്ചു. ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ നൽകുന്നതിൽ പ്രിയങ്കാ ​ഗാന്ധി മുൻപന്തിയിൽ നിൽക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ​ഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്കാ ​ഗാന്ധി വയനാട് നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഇ ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിന്റെ തോൽവിയെന്ന് സി കൃഷ്ണകുമാർ; പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് ഇ ശ്രീധരൻ

കോൺ​ഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. ഇപ്പോൾ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് കാര്യങ്ങൾ നവംബർ 23 ന് ശേഷം ചർച്ച ചെയ്യാമെന്ന് മുരളീധരൻ പറ‍ഞ്ഞു. പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയുടെ ദൗർഭല്യങ്ങൾ ചർച്ച ചെയ്യരുതെന്ന് മുരളീധരൻ പറഞ്ഞു.

Story Highlights : K Muraleedharan says UDF will retain Palakkad constituency in by-elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top