Advertisement

ഇ ശ്രീധരൻ പരാജയപ്പെട്ടത് പാലക്കാടിന്റെ തോൽവിയെന്ന് സി കൃഷ്ണകുമാർ; പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് ഇ ശ്രീധരൻ

October 20, 2024
2 minutes Read

പാലക്കാട്‌ അനുകൂല സാഹചര്യമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. നല്ല സമയത്താണ് കൃഷ്ണകുമാർ സ്ഥാനാർഥി ആയി എത്തുന്നത്. ബിജെപിക്ക്
മികച്ച വിജയം ഉറപ്പാണെന്ന് ഇ ശ്രീ​ധരൻ പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് താൻ നേരിട്ട് പ്രചരണത്തിനിറങ്ങില്ല. നേതൃത്വം ആവശ്യപ്പെട്ടാൽ നേരിട്ട് എത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ഇ ശ്രീധരനെ സന്ദർശിച്ചു. ഇ ശ്രീധരന്റെ പൊന്നാനിയിലെ വീട്ടിൽ എത്തിയാണ് സന്ദർശിച്ചത്. ഇന്നലെയാണ് സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ആദ്യം വിളിച്ചത് ഇ ശ്രീധരനെയായിരുന്നെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ തവണത്തെ ഇ ശ്രീധരന്റെ ചെറിയ മാർജിനിലുള്ള പരാജയം പാലക്കാടിന്റെ തോൽവിയായിരുന്നു. ‘ശ്രീധരൻ സാർ ജയിച്ചിരുന്നെങ്കിൽ പാലക്കാടിനുണ്ടാകുമായിരുന്ന നേട്ടങ്ങളെ സംബന്ധിച്ച് ഇന്ന് പാലക്കാട്ടുുകാർ ഓരോ നിമിഷവും ചിന്തിക്കുമായിരുന്നു. ഈ കുറവ് നികത്താനുള്ള തെരഞ്ഞെടുപ്പാണ് ഇത്’ സി കൃഷ്ണകുമാർ പറഞ്ഞു.

Read Also: ‘പാലക്കാട്ടെ ത്രികോണ മത്സരത്തിൽ ആശങ്കയില്ല; സി. കൃഷ്ണകുമാർ ശക്തനായ എതിരാളി’; ഡോ. പി സരിൻ

‘പാലക്കാടിനായി ഒരു വലിയ പദ്ധതിയായിരുന്നു അദ്ദേഹം വിഭാവനം ചെയ്തിരുന്നത്. അദ്ദേഹം ലക്ഷ്യം വെച്ചിരുന്ന കാര്യങ്ങൾ പാലക്കാട് നടപ്പാക്കാനുള്ള അവസരവും പാലക്കാടിന്റെ മുഖഛായ മാറ്റാനുള്ള അത്തരം ഒരു പദ്ധതി നടപ്പാക്കാനുള്ള അവസരം പാലാക്കട്ടുകാർ വിനിയോഗിക്കണം. ശ്രീധരൻ സാർ നടപ്പാക്കാനുഗ്രഹിച്ചിരുന്ന കാര്യങ്ങളിൽ ഒരു മാസ്റ്റർ പ്ലാൻ തായാറാക്കിയിരുന്നു. അത് നടപ്പാക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത്തവണ അത് സാധ്യമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’ സി കൃഷ്ണകുമാർ പറഞ്ഞു.

Story Highlights : Palakkad by election BJP candidate C Krishnakumar meet E. Sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top