‘മുന്‍പും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സാധനങ്ങള്‍ പോയി, വെള്ളിമാലകള്‍ പോയത് തിരികെ വന്നു, ഒറിജനലാണോ എന്നറിയില്ല’; വെളിപ്പെടുത്തലുമായി ഉദ്യോഗസ്ഥന്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണ പരാതിയില്‍ ഗുരുതര വെളിപ്പെടുത്തലുമായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. മുന്‍ കാലങ്ങളിലും ക്ഷേത്ര വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്നാണ് വെളിപ്പെടുത്തല്‍. വെള്ളിക്കിണ്ണവും വെള്ളിമാലയും രുദ്രാക്ഷമാലയും പോയി. രണ്ടു ദിവസം കഴിഞ്ഞ് ഇത് തിരിച്ചെത്തി. തിരിച്ചുവന്നത് ഒറിജിനില്‍ തന്നെ ആണോ എന്ന് പരിശോധിക്കാറില്ലെന്നും മുന്‍ ക്ഷേത്ര ഉദ്യോഗസ്ഥനും കര്‍മ്മചാരി സംഘം പ്രസിഡന്റുമായ ബബിലു ശങ്കര്‍ ട്വന്റിഫോറിനോട് പറഞ്ഞു. (Padmanabhaswamy temple employee on missing things from temple)
സാധനങ്ങള്‍ കാണാതെ പോകുന്നതും അന്വേഷണം പോലും നടക്കാതെ വസ്തുക്കള്‍ തിരിച്ചെത്തുന്നതും അസ്വാഭാവികമാണെന്ന് ബബിലു ശങ്കര്‍ പറയുന്നു. ഇത് രണ്ടും ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലെ ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ഒരു സ്ഥലത്ത് നടക്കാന്‍ പാടില്ലാത്തതാണ്. ഭരണസമിതി അംഗങ്ങള്‍ പോലും അന്വേഷണം നടക്കാന്‍ താത്പര്യം കാണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബബിലു ശങ്കര്‍ ഫയല്‍ ചെയ്ത കേസ് ഇപ്പോള്‍ കോടതി പരിഗണനയിലാണുള്ളത്. ക്ഷേത്രത്തില്‍ നിന്ന് ഉരുളി നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബബിലു ശങ്കറിന്റെ പ്രതികരണം.
Read Also: കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശൂര്‍ പൂരം നടത്താനാകാത്ത സാഹചര്യം: മന്ത്രി കെ രാജന്‍
ക്ഷേത്രത്തിലെ വസ്തുക്കള്‍ കാണാതെ പോകുന്നതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിക്കണമെന്നാണ് ബബിലു ശങ്കറിന്റെ ആവശ്യം. ഒരിക്കല്‍ നഷ്ടപ്പെട്ട ശേഷം തിരിച്ചെത്തിയ വസ്തുക്കള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Padmanabhaswamy temple employee on missing things from temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here