Advertisement

ഗുരുതര സുരക്ഷാ വീഴ്ച; പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; ഹരിയാന സ്വദേശികൾ പിടിയിൽ

October 20, 2024
Google News 1 minute Read

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച.ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി.മോഷണം നടന്നത് അതീവസുരക്ഷാ മേഖലയിൽ. ഹരിയാന സ്വദേശികളായ മൂന്ന് പേർ പിടിയിൽ. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമണ് പിടിയിലായത്.

വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ പത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പൊലീസ് കരുതുന്നത്.

ഹരിയാനയിൽ നിന്ന് പിടിയിലായ സംഘത്തലവനായ ഗണേശ് ഝായ ഓസ്‌ട്രേലിയൻ പൗരത്വമുള്ളയാളാണ്. ഹിരയാനയിലാണ് ഇയാൾ ഏറെക്കാലമായി താമസിച്ചുവരുന്നത്. പ്രതികളുമായി തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രതികളെ എത്തിച്ച ശേഷം കടക്കും. നിലവിൽ പ്രതികളെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കേരളത്തിലേക്ക് വിമാന മാർഗം പ്രതികളെ എത്തിക്കും. പ്രതികളെ ഉച്ചക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിക്കും.

Story Highlights : Security breach; Theft at Thiruvananthapuram Padmanabhaswamy Temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here