Advertisement

ഷാഫി പറമ്പിലിന് താക്കീത്, പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് KPCC

October 21, 2024
1 minute Read

പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പിൽ അവസാനിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടി സ്ഥാനാർഥിയെന്ന് ഷാഫിയോട് കെപിസിസി നേതൃത്വം വ്യക്തമാക്കി. പ്രചാരണം ഡിസിസിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം വ്യക്തമാക്കി. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ച ശേഷം മന്ത്രം മതിയെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി.

അതേസമയം സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഷാഫി പറമ്പിൽ അനുകൂലികൾ മർദ്ദിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് മര്‍ദനമേറ്റതെന്നും ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത് പ്രസിഡന്‍റായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ശ്രീജിത്ത് നെന്മാറ ആശുപതിയിൽ ചികിത്സയിലാണ്.

പാർട്ടിയിൽ ഒപ്പം നിൽക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കും. ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നു. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനം. സരിൻ എന്ത് പ്രശ്നം ഉണ്ടായാലും ഒപ്പം നിൽക്കുന്നയാളാണെന്നും ശ്രീജിത് പറഞ്ഞു.

സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സരിനൊപ്പം എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. പല യോഗങ്ങളിലും പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോഴേക്കെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

Story Highlights : KPCC Against Shafi Parambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top