Advertisement

ലുലു ഗ്രൂപ്പിന്റെ വമ്പന്‍ ഐപിഒ, 25 ശതമാനം ഓഹരികള്‍ വിറ്റഴിക്കും

October 21, 2024
2 minutes Read
lulu

പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു റീറ്റെയ്ല്‍ ഹോള്‍ഡിങ് പ്രാരംഭ ഓഹരി വില്‍പനയിലേക്ക് (ഐപിഒ). മിഡില്‍ ഈസ്റ്റിലെ വമ്പന്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഐപിഒ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് നടക്കുക. കമ്പനിയുടെ 258,22,26,338 ഓഹരികള്‍ വില്‍ക്കും.

ഐപിഒ വഴി 25 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 10 ശതമാനം ഓഹരികള്‍ ചെറുകിട നിക്ഷേപകര്‍ക്കായി (റീറ്റെയ്ല്‍ നിക്ഷേപകര്‍) മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 89 ശതമാനം ഓഹരികള്‍ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ബാക്കി ഒരു ശതമാനം ലുലുവിന്റെ ജീവനക്കാര്‍ക്കുമായിരിക്കുമായിരിക്കും നല്‍കുക. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read Also: 40 രൂപക്ക് 75 ലക്ഷം നേടാം; വിൻ വിൻ W 792 ലോട്ടറി ഫലം ഇന്ന്

അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റിലാണ് കമ്പനി ലിസ്റ്റ് ചെയ്യുക. നവംബര്‍ 14ന് കമ്പനി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിരക്ക് ഓഹരി വില്‍പന തുടങ്ങുന്നതിന് തൊട്ടു മുമ്പ് പ്രഖ്യാപിക്കും.

Story Highlights : UAE supermarket chain Lulu to offer 25% stake in IPO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top