പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് യു ആർ പ്രദീപ്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെച്ച് യു ആർ പ്രദീപ്.ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിലാണ് രാജി. മന്ത്രി ഒ ആര്‍ കേളു, പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, കോര്‍പറേഷന്‍ എംഡി എന്നിവര്‍ക്ക് യു ആര്‍ പ്രദീപ് രാജിക്കത്ത് സമര്‍പ്പിച്ചു. ഈമെയിൽ വഴിയാണ് രാജി സമർപ്പിച്ചത്.
Read Also: ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
അതേസമയം, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ പ്രചാരണം കൊഴുക്കുകയാണ്. കാൽ നൂറ്റാണ്ടായി എൽഡിഎഫിനെ മാത്രം അധികാരത്തിലേറ്റുന്ന ചേലക്കരയിൽ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ലക്ഷ്യം.തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ശേഷം മണ്ഡലത്തിൽ ചർച്ചയായ അന്തിമഹാകാളൻകാവ് പൂരം വെടിക്കെട്ട് വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. കെ രാധാകൃഷ്ണനെ ലക്ഷ്യമിട്ട് ബിജെപി വിഷയം കത്തിക്കുന്നുണ്ട്. എംപി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലാത്തതും എതിർച്ചേരി ആയുധമാക്കുന്നുണ്ട്. എന്നാൽ വെടിക്കെട്ടിന് തടസ്സമായത് കേന്ദ്ര ചട്ടങ്ങൾ ആണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്ന് ആരോപണം തെറ്റെന്നും കെ രാധാകൃഷ്ണൻ എംപി വ്യക്തമാക്കിയിരുന്നു.
Story Highlights : UR Pradeep resigned from the post of Chairman of Scheduled Castes and Scheduled Tribes Development Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here