സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രതിപക്ഷത്തിന്റെ കപട പ്രചാരണത്തിന്റെ തെളിവാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിയും കോൺഗ്രസും ചേർന്ന് നടത്തിയ നാടകങ്ങളും ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പിലും ഓരോ ചർച്ചകൾ വരുന്നുണ്ട്. ജനങ്ങൾ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. അതിനെയെല്ലാം ഗൗരവത്തോടെ കാണുന്നു. ഭരണ വിരുദ്ധ വികാരമുണ്ട്, വളരെ മോശമാണ് സർക്കാരിന്റെ പ്രകടനം എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണ് എന്നത് വസ്തുതയാണ് – അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചേലക്കരയിൽ 40,000 ത്തിലധികം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ള ഭൂരിപക്ഷം സർക്കാരിനോടുള്ള ജനങ്ങളുടെ ഭരണവിരുദ്ധ വികാരം തന്നെയാണെന്ന് പറയാൻ കഴിയുമെന്ന് കെ സുധാകരൻ പറഞ്ഞു.
Story Highlights : K N Balagopal about Chelakkara election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here