പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി; വിഷയം ഗൗരവമുള്ളതെന്ന് സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ്

കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി. വിഷയം ഗൗരവമുള്ളതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനം. വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ കർശന നിർദേശം.
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ നടത്തിയ സാമ്പത്തിക തിരിമറി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് വിശദമായി ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഏരിയ കമ്മിറ്റിയംഗം വി പി ജയപ്രകാശ് മേനോനെ മാറ്റി പകരം ജില്ലാ കമ്മിറ്റി അംഗം സി. കെ ബാലചന്ദ്രന് പകരം ചുമതല നൽകി.ലേബർ കോൺട്രാക്ട് സൊസിറ്റിയുടെയും സ്കൂളിൻ്റെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഒരാൾ ആയത് തെറ്റായി പോയെന്നും ജില്ലാ സെക്രട്ടിയേറ്റ് വിലയിരുത്തി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്നും നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കർശന നിർദേശം നൽകി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് പോയാൽ പാർട്ടിക്ക് ക്ഷീണം ഉണ്ടാകുമെന്നും തൽക്കാലം ഉടൻ നടപടി വേണ്ടെന്നും യോഗത്തിൽ തീരുമാനം ഉണ്ടായി. എല്ലാത്തിനും പാർട്ടി മറുപടി പറയുമെന്ന് ആയിരുന്നു ആരോപണ വിധേയനായ പി ആർ വസന്തൻ്റെ മറുപടി.
വിഭാഗീയതയെ തുടർന്ന് നിർത്തി വെച്ച ബ്രാഞ്ച്,ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രം ഏരിയ സമ്മേളനങ്ങൾ നടത്തിയാൽ മതിയെന്നും ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് വാർത്ത ചോർന്നതിലും പരിശോധന ഉണ്ടാകും.
Story Highlights : CPIM PR Vasanthan’s financial defaulters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here