Advertisement

രാജ്യത്തെ CRPF സ്കൂളുകൾക്ക് ബോംബ് ഭീഷണി

October 22, 2024
Google News 1 minute Read

രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്‌ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ വാദികളാണെന്നാണ് നിഗമനം.

ബോംബ് സ്‌ഫോടനത്തില്‍ സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും സിആര്‍പിഎഫ് കേന്ദ്രത്തിനടുത്തുണ്ടായ സ്‌ഫോടനത്തെ അതിഗൗരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്.

Story Highlights : crpf schools receive bomb threats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here