Advertisement

മൂന്ന് ബാന്റുകളിൽ സംഗീതപ്പെരുമഴ; ഇൻടു ദി ബ്ലൂസ് ‘മ’ കൾചർ ഒക്‌ടോബർ 31 ഖത്തറിൽ

October 22, 2024
Google News 2 minutes Read

വൈവിധ്യമാർന്ന സംഗീത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായ ഇൻ‌ടു ദി ബ്ലൂസ് അതിന്റെ മൂന്നാമത് സീസൺ ഒക്‌ടോബർ 31 ന് ഖത്തർ നാഷണൽ കൺവൻഷൻ സെന്ററിൽ (QNCC) ന‌ടക്കും. ദി കാറ്റ്ലിസ്റ്റ് അവതരിപ്പുക്കുന്ന സിറ്റി എക്സ്ചെഞ്ച് ഇൻടു ദി ബ്ലൂസ് മ കൾചർ പരിപാടിയിൽ പ്രശസ്ത ഗായകനും യുവന‌ടനുമായ ശ്രീനാഥ് ഭാസി, വിരലുകളിൽ മാന്ത്രിക സംഗീതമുതിർക്കുന്ന സ്റ്റീഫൻ ദേവസ്സി, ന‌ടനും ഗായകനുമായ സിദ്ധാർഥ് മേനോൻ, നടിയും നർത്തകിയുമായ സുചിത്ര നായർ, ചെണ്ട ഫ്യൂഷനുമായി ബ്രോ ഹൗസ് തുടങ്ങിയവർ അണി നിരക്കും.

പരിപാടിയുടെ ലോഗോ ചലച്ചിത്ര നിർമാതാവും കലാ-സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ചന്ദ്രമേഹൻ പിള്ള പ്രകാശനം ചെയ്തു. മൂന്ന് ബാന്റുകൾ അണിനിരക്കുന്ന സംഗീതോത്സവം ഖത്തറിലെ കലാസ്വാദകർക്ക് പുത്തൻ അനുഭവമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മ കൾചർ മുഖ്യ പ്രയോജകരായ സിറ്റി എക്സചെഞ്ച് ബിസിനസ്സ് ഡവലെപ്മെന്റ് മാനേജർ ലിതിൻ നിർവഹിച്ചു.

ടിക്കറ്റിനായി വിളിക്കേണ്ട നമ്പർ: 33736300

Story Highlights : Into the Blues ‘Ma’ Culture October 31 in Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here