Advertisement

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി, സോണിയാ ഗാന്ധിയും ഒപ്പം; നാളെ പത്രിക സമര്‍പ്പിക്കും

October 22, 2024
1 minute Read

നാമ നിർദേശ പത്രിക സമർപ്പിക്കാനായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയാഗാന്ധിയും റോബർട്ട് വദ്രയും പ്രിയങ്കക്ക് ഒപ്പമുണ്ട്. നാളെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എത്തും. കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയോടെയാണ് പത്രിക സമർപ്പണം.

കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം. എട്ടര വർഷത്തിന് ശേഷമാണ് സോണിയ ​ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാ​ഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

വയനാടിലെ ജനങ്ങൾക്ക് പ്രിയങ്കയേക്കാൾ മികച്ച നേതാവിനെ നിർദേശിക്കാനാകില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വയനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി പൊരുതാനും പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുൽ ​ഗാന്ധി കുറിച്ചു.

Read Also:വയനാട്ടിൽ പോരാട്ടച്ചൂട്; പ്രിയങ്ക ഗാന്ധിക്കായി സോണിയ പ്രചാരണത്തിനെത്തും

Story Highlights : Priyanka Gandhi Vadra arrives in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top