‘ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ്, സനാതനധർമ പരാമർശത്തിൽ മാപ്പ് പറയില്ല’; ഉദയനിധി സ്റ്റാലിൻ

സനാതനധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഇക്കാര്യത്തിൽ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ല. ഞാൻ കരുണാനിധിയുടെ കൊച്ചുമകനാണ്. പെരിയാറും അണ്ണാദുരൈയും പറഞ്ഞതാണ് താൻ ആവർത്തിച്ചതെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. തന്റെ വാക്കുകളിൽ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ വെച്ചായിരുന്നു ഉദയനിധി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
Story Highlights : Sanatana Dharma Remark on Udhayanidhi Stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here