‘മണ്ഡലം ഒഴിയുമ്പോള്‍ മത്സരിപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം’ ; പ്രിയങ്കയെ പരിഹസിച്ച് കെ സുരേന്ദ്രന്‍

പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മണ്ഡലം ഒഴിയുമ്പോള്‍ മത്സരിപ്പിക്കാനുള്ള സ്ഥാനാര്‍ത്ഥികളേയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം തന്നെയെന്നാണ് കളിയാക്കല്‍. ഭര്‍ത്താവിനും മകനും ഒപ്പം പത്രിക സമര്‍പ്പണത്തിന് ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കെ സുരേന്ദ്രന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പത്രികാ സമര്‍പ്പണ വേളയില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു.
വയനാടിന്റെ കുടുംബമാവുന്നതില്‍ അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ആദ്യമായാണ് തനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.
Story Highlights : K Surendran about Priyanka Gandhi’s nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here