പുതിയ വീട് വെച്ച് പഴയ വീടുപൊളിക്കുന്നതിനിടയിൽ ചുമരിനുള്ളിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

ആലപ്പുഴ തുറവൂരിൽ പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടയിൽ ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് വീടുപൊളിക്കുന്നതിനിടയിൽ ഭിത്തിക്കടിയിൽപ്പെട്ട് മരിച്ചത്. 56 വയസ്സായിരുന്നു.
പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.പുതിയ വീട് ലൈഫ് പദ്ധതി പ്രകാരം പണിതിരുന്നു. എന്നാൽ പഴയ വീട് അവിടെ നിലന്നിലിരുന്നു അത് പൊളിച്ചുമാറ്റുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Story Highlights : man fell under the wall died aalapuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here