കാരുണ്യ ചികിത്സ പദ്ധതി; കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികളുടെ മുന്നറിയിപ്പ്

സാധാരണക്കാർക്ക് ആശ്വാസമായിരുന്ന കാരുണ്യ ചികിത്സ പദ്ധതി പ്രതിസന്ധിയിൽ. കാരുണ്യ പദ്ധതിയിൽ എംപാനൽ ചെയ്ത സർക്കാർ സ്വകാര്യ ആശുപത്രികൾക്കായി 1100 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ ലഭിക്കാൻ ഉള്ളത്. സ്വകാര്യ മേഖലയിലെ ഓരോ മെഡിക്കൽ കോളജിനും 40 കോടി രൂപ വരെ കിട്ടാനുണ്ട്.
കുടിശ്ശിക ലഭിച്ചില്ലെങ്കിൽ സേവനം നിർത്തുമെന്ന് സ്വകാര്യ ആശുപത്രികൾ മുന്നറിയിപ്പ് നൽകി. സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ മുഖ്യമന്ത്രിയെയും ഇക്കാര്യമറിയിച്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളും കിട്ടാനുള്ള തുക അടിയന്തരമായി അനുവദിക്കണമെന്ന് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: ADMന്റെ മരണം; നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ അംഗം, കുറ്റക്കാരെ വിടില്ല; മന്ത്രി കെ രാജൻ
സാധാരണക്കാർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി, കുടിശ്ശിക ലഭിക്കാത്തതിൻ്റെ പേരിൽ നിലച്ചു പോയാൽ ആരോഗ്യവകുപ്പ് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി ആരോഗ്യവകുപ്പ് 1300 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും വലിയ തുക ഒന്നിച്ചു നൽകാൻ ആവില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. നൂറുകോടിയെങ്കിലും നൽകാനുള്ള ശ്രമവും ധനവകുപ്പ് നടത്തുന്നു. പദ്ധതി ചെലവിന്റെ 60% എങ്കിലും കേന്ദ്ര വിഹിതമായി ലഭിക്കണമെന്ന് മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. 364 സ്വകാര്യ ആശുപത്രികളും 197 സർക്കാർ ആശുപത്രികളും നാല് കേന്ദ്രസർക്കാർ ആശുപത്രികളുമാണ് കാസ്പിൽ എംപാനൽ ചെയ്തിരിക്കുന്നത്.ദരിദ്രരും ദുർബലരും ആയ 41. 99 ലക്ഷം കുടുംബങ്ങൾക്ക് വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് വാഗ്ദാനം.
Story Highlights : karunya medical scheme; Private hospitals warn that services will be stopped if dues are not received
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here