‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം’; ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. പൂർണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഒമർ അബ്ദുള്ള പ്രധാനമന്ത്രിക്ക് കൈമാറും.
ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഒമർ അബ്ബ്‌ദുള്ള കൂടിക്കാഴച്ച നടത്തിയിരുന്നു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനസ്ഥാപിക്കണം എന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. ഗന്ധർബാൽ ഭീകരാക്രമണം സംബന്ധിച്ച കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മുകശ്മീർ മുഖ്യമന്ത്രിയായ ശേഷം ഒമർ അബ്ദുള്ളയുടെ ആദ്യ ഡൽഹി സന്ദർശനം ആണിത്.
നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പാസാക്കിയ പ്രമേയത്തിന് ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അംഗീകാരം നല്‍കിയിരുന്നു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പദവി അതിന്‌റെ യഥാര്‍ഥ രൂപത്തില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐകകണ്‌ഠേന പ്രമേയം പാസാക്കിയത്.
Read Also:ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാർ അധികാരമേൽക്കും; സത്യപ്രതിജ്ഞ ഇന്ന്
Story Highlights : Omar Abdullah to meet PM Modi Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here