Advertisement

രാവിലെ വെറുംവയറ്റിൽ കഴിക്കാം ഒരു ബൗൾ പപ്പായ; അറിയാം ഗുണങ്ങൾ

October 24, 2024
Google News 1 minute Read
pappaya

നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പപ്പായ. രുചിയിലും ഭംഗിയിലും എല്ലാം മികച്ച ഒന്നായ ഈ പഴത്തിന് അതിന്റെതായ ഗുണങ്ങളും ഏറെയാണ്. രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇതൊക്കെയാണ്…

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കലോറിയും ഉയർന്ന നാരുകളും ഉള്ളതിനാൽ, പപ്പായ വിശപ്പ് നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കുന്നവർക് ഇത് ഏറെ ഗുണകരമാണ്. കൂടാതെ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.

ഹൃദയ സംരക്ഷണം

പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഇവ കൊളസ്ട്രോളിൻ്റെ അളവ് സാധാരണ നിലയിലാക്കി രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനാൽ ഹൃദയഘാത സാധ്യത കുറയുന്നു .

ചർമ്മ സംരക്ഷണം

പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകളും ആൻ്റിഓക്‌സിഡൻ്റുകളും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയുകയും സുഷിരങ്ങൾ മായ്ച്ച് ചുളിവുകൾ തടയുകയും ചെയ്യുന്നതിലൂടെ മുഖ സൗന്ദര്യം വർധിക്കുന്നു. പപ്പായ മുറിവ് ഉണക്കുന്നതിനും, പൊള്ളലേറ്റ ചർമ്മത്തിലെ അണുബാധ തടയുന്നതിനും സഹായകരമാണ്.

ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു

പപ്പായയിലടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹന പ്രക്രിയ വേഗത്തിലാക്കുകയും , ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനത്തിന് സഹായിക്കുന്നു.

ക്യാൻസർ തടയുന്നു

പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ക്യാൻസർ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു.

Story Highlights : Pappaya benefits in health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here