Advertisement

കൊച്ചിയിലെ അലൻ വാക്കർ ഷോയിലെ ഫോൺ മോഷണം; മുഖ്യസൂത്രധാരൻ പ്രമോദ് യാദവ്

October 24, 2024
Google News 2 minutes Read
walker

കൊച്ചിയിലെ അലൻ വാക്കർ ഷോയിൽ നടന്ന മൊബൈൽ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പൊലീസ്. പിടിയിലായ പ്രതികൾ മോഷ്ടിച്ചു നൽകിയ മൊബൈൽ ഫോണുകൾ ഇയാൾക്കാണ് കൈമാറിയത്. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെ. മുംബൈയിലും ഉത്തർപ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താൻ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും. മുംബൈയിൽ നിന്ന് പിടിയിലായ പ്രതികൾ മോഷണത്തിനായി കൊച്ചിയിൽ എത്തിയതിന്റെ സിസിടി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ 12 എണ്ണം കൊച്ചിയിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയിൽ നിന്ന് എത്തിച്ച ശ്യാം ബരൻവാൾ, സണ്ണി ബോല എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്.

Read Also: പരസ്യമായി പ്രതികരിച്ചത് അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിൽ; പരാതി കിട്ടിയാൽ മിണ്ടാതിരിക്കണോ? കോടതിയിൽ ആരോപണം ആവർത്തിച്ച് പിപി ദിവ്യ

വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികൾ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്.

Story Highlights : Phone Theft on the Alan Walker Show; Mastermind Pramod Yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here