Advertisement

പാലക്കാട് ഫ്ലാറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ; പാലുകാച്ചൽ കഴിഞ്ഞു

October 24, 2024
Google News 1 minute Read

തെരഞ്ഞെടുപ്പിന് മുൻപെ പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. പണ്ടേ ഏറെ ഇഷ്ടമുള്ള നാടാണ് പാലക്കാടെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും പറഞ്ഞു

കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിന്റെ പേര് രാഹുൽ മാങ്കൂട്ടത്തിൽ, പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം. ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഇനി പാലക്കാടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നീക്കം. ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്.

പുതിയ ഫ്ലാറ്റ് സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് തനിക്ക് സ്വന്തമാക്കാൻ പറ്റുന്നതല്ലെന്നാണ് രാഹുൽ മറുപടി പറഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. അതേ സമയം ഓരോ വോട്ടും ഉറപ്പിക്കാൻ പാലക്കാട് മണ്ഡലത്തിൽ ഓടിനടന്നു വോട്ടു തേടുകയാണു രാഹുൽ മാങ്കൂട്ടത്തിൽ.

Story Highlights : Rahul Mankoottathil flat Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here