അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയില്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ദോഹയില്‍ എത്തി.സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഖത്തറില്‍ എത്തിയത്. (US Secretary of State Anthony Blinken met with Amir in Doha)
ലുസൈല്‍ പാലസില്‍ ആന്റണി ബ്ലിങ്കനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു.ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുന്നതും മേഖലയിലെ ആശങ്കയുമായി ബന്ധപ്പെട്ട വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഗാസ, അധിനിവേശ ഫലസ്തീന് പ്രദേശങ്ങള്‍, ലെബനന് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങ ളില്‍ ഊന്നിയായിരുന്നു ചര്‍ച്ചയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Read Also: അനധികൃത ഖനന കേസ്: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനി പങ്കെടുത്തു. ലബനനിലും ഗസ്സയിലും നിലനില്‍ക്കുന്ന യുദ്ധ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ബ്ലിങ്കന്‍ പശ്ചിമേഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്. ഗസ്സയില്‍ പതിനായിരങ്ങളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ ഇസ്രായേല്‍ ആക്രണം തുടങ്ങിയ ശേഷം ഇത് പതിനൊന്നാം തവണയാണ് ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്.
Story Highlights : US Secretary of State Anthony Blinken met with Amir in Doha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here