ഇടതുബന്ധം ഉപേക്ഷിക്കാന്‍ കാരാട്ട് റസാഖ്? പി വി അന്‍വറിന്റെ ഡിഎംകെയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

ഇടത് സഹയാത്രികനും കൊടുവള്ളി എംഎല്‍എയും ആയിരുന്ന കാരാട്ട് റസാഖ് ഡിഎംകെയിലേക്ക്. അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. ഇന്ന് ചേലക്കരയിലെത്തിയ കാരാട്ട് റസാഖ് പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ( Karat Razak may join P V anvar’s DMK party soon)
ഇടതുമുന്നണിയില്‍ കൂട്ടപ്പൊരിച്ചില്‍ നടത്തി അന്‍വര്‍ പുറപ്പെട്ടു പോയപ്പോഴും താന്‍ എല്‍ഡിഎഫില്‍ തന്നെ തുടരും എന്ന് ആണയിട്ടയാളാണ് കാരാട്ട് റസാഖ്. കൊടുവള്ളിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടത്ര പിന്തുണ സിപിഐഎമ്മില്‍ നിന്നും കിട്ടിയില്ല എന്ന പരിഭവം പലതവണ പറഞ്ഞെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചേലക്കരയില്‍ പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ കാരാട്ട് റസാക്ക് സിപിഐഎമ്മിനെ വൈകാതെ മൊഴി ചൊല്ലും എന്ന സൂചന നല്‍കിയിട്ടുണ്ട്.
താന്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് കാരാട്ട് റസാക്കിന് ബോധ്യപ്പെട്ടെന്നും അദ്ദേഹം ആഗ്രഹിക്കുമ്പോള്‍ ഡിഎംകെയിലേക്ക് വരാമെന്നും പി വി അന്‍വറിന്റെ പച്ചക്കൊടി. അതേസമയം കാരാട്ട് റസാക്ക് അടുത്തയാഴ്ച ഡിഎംകെയില്‍ ചേരുമെന്നാണ് വിവരം. മലബാര്‍ കേന്ദ്രീകരിച്ച് ഡിഎംകെയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് കാരാട്ട് റസാക്കില്‍ ഒതുങ്ങുമോ എന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി.
Story Highlights : Karat Razak may join P V anvar’s DMK party soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here