Advertisement

“രാം ലല്ലയെ തൊഴുതുവണങ്ങി, ജയ് ശ്രീറാം”; അയോദ്ധ്യ രാമക്ഷേത്ര ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി

October 25, 2024
1 minute Read

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം താരം പങ്കുവച്ചു. ക്ഷേത്ര ദർശനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷം താരം പ്രകടിപ്പിച്ചു. നേരത്തെ, അയോദ്ധ്യ രാമക്ഷേത്രം യാഥാർത്ഥ്യമായതിലും മിന്നുമണി സന്തോഷം പ്രകടിപ്പിച്ചിരുന്നു.

“ഒരു ദശലക്ഷം വിളക്കുകൾ അയോധ്യയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു. രാമക്ഷേത്രത്തിലേക്കുള്ള നിങ്ങളുടെ യാത്ര വെളിച്ചവും അനുഗ്രഹവും കൊണ്ട് നിറയട്ടെ. ജയ് ശ്രീറാം”-എന്നാണ് ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചുകൊണ്ട് മിന്നുമണി സമൂഹമാധ്യമങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Story Highlights : Minnumani Visit Ayodhya Ram temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top