Advertisement

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

October 25, 2024
Google News 2 minutes Read
highcourt

കക്ഷികളുടെ നാടകീയതകൾക്ക് ഒടുവിൽ ഹൈക്കോടതി തന്നെ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദ് ചെയ്തു. രാഹുലിന്റെയും പരാതിക്കാരിയുടെയും സമാധാന ജീവിതത്തിന് കേസ് തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇതിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കുമെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.ഉഭയസമത പ്രകാരം കേസ് അവസാനിപ്പിക്കണമെന്ന് രാഹുലിലും പരതികാരിയും ആവശ്യപ്പെട്ടിരുന്നു.

ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നും ഒത്ത് തീർപ്പായെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നുമായിരുന്നു രാഹുലിന്റെ ആവശ്യം. കോടതിയെ സമീപിച്ച യുവതിയും രാഹുലിനെതിരെ പരാതിയില്ലെന്നും രാഹുൽ മർദിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു.

Read Also: മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി

ഭർതൃവീട്ടിൽ സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമർദ്ദനത്തിന് ഇരയായി എന്നാണ് യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ രാഹുൽ കുറ്റക്കാരനാണന്ന് കണ്ടെത്തി കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് കോടതി പരിഗണിക്കുന്നതിനിടയിൽ യുവതി മൊഴിമാറ്റി. രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് പരാതി നൽകിയത് എന്നും യുവതി കോടതിയെ അറിയിച്ചു. ഭാര്യയുമായി മറ്റു പ്രശ്നങ്ങളില്ലെന്നും ഒരുമിച്ച് ജീവിക്കണമെന്നും രാഹുലും കോടതിയിൽ സത്യവാങ്മൂലം നൽകി.

ഇതിന് പിന്നാലെ കോടതി നിർദേശ പ്രകാരം നടത്തിയ കൗൺസിലിങ് റിപ്പോർട്ട്‌ കൂടി പരിഗണിച്ചാണ് കേസ് റദ്ദ് ചെയ്തുള്ള ഹൈക്കോടതി ഉത്തരവ്. യുവതിയുടെ രഹസ്യ മൊഴി അടക്കം രേഖപ്പെടുത്തിയ കേസാണ് ജസ്റ്റിസ്‌ എ ബദറുദ്ദീന്റെ ബെഞ്ച് റദ്ദ് ചെയ്തത് എന്നതും ശ്രദ്ധേയം.

Story Highlights : The High Court cancelled the Panthirankav domestic violence case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here