Advertisement

തേങ്കുറിശ്ശി ദുരഭിമാന കൊല; പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

October 25, 2024
2 minutes Read
aneesh

കേരള മനസാക്ഷിയെ ഞെട്ടിച്ച പാലക്കാട്‌ തേങ്കുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. അനീഷിന്റെ ഭാര്യ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ വിധി നാളെ പ്രസ്താവിക്കും.

2020 ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷ് കൊല്ലപ്പെട്ടത്. അനീഷ്, ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് എതിരായിരുന്ന വീട്ടുകാരാണ് കൊലപ്പെടുത്തിയത്. സാമ്പത്തികമായും ജാതിവ്യവസ്ഥയിലും മേല്‍ത്തട്ടിലുളള ഹരിതയെന്ന പെണ്‍കുട്ടിയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചിതിലുളള പകയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

Read Also: എഡിഎമ്മിന്റെ മരണം; അന്വേഷണത്തിന് പ്രത്യേകസംഘം, കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ചുമതല

അതേസമയം, തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കൊലക്കയർ വാങ്ങി നൽകണമെന്ന് അനീഷിന്റെ പിതാവ് ട്വന്റി ഫോറിനോട് പറഞ്ഞു.

Story Highlights : Thenkurissi honor killing; The court convicts accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top