സമരത്തിനിടെ സിപിഐ- സിപിഐഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയെ സ്ഥലംമാറ്റി

പീഡന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറിക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലംമാറ്റം. ആലപ്പുഴ നോർത്ത് സിഐയെ സ്ഥലം മാറ്റിയത്ത് ജില്ലക്ക് പുറത്തേക്ക്. നിരന്തരമായി സിപിഐ-സിപിഐഎം പ്രാദേശിക നേതൃത്വവുമായുള്ള കലഹത്തിനൊടുവിലാണ് ഇൻസ്പെക്ടറെ നേതൃത്വം ഇടപെട്ട് തെറിപ്പിച്ചത്.
മൂന്നു മാസങ്ങൾക്ക് മുൻപ് ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റ സിഐ എസ്. സജികുമാറിനെയാണ് എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്ക് സ്ഥലം മാറ്റിയത്.സിപിഐഎം പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി SM. ഇക്ബാലിനെതിരായ പീഡന പരാതിയിൽ കേസെടുത്തതിലെ പ്രകോപനമാണ് സ്ഥലം മാറ്റത്തിന് ആധാരം.
CPIM ബ്രാഞ്ച് അംഗം കൂടിയായ വീട്ടമ്മ പാർട്ടി ഓഫീസിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയാണ് ദിവസങ്ങൾക്ക് മുൻപ് നോർത്ത് സ്റ്റേഷനിൽ എത്തിയത്. പരാതിയിൽ കേസെടുക്കാതിരിക്കാൻ ഇൻസ്പെക്ടർക്കുമേൽ സമ്മർദ്ദം ഉണ്ടായി എങ്കിലും ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ പ്രതിചേർക്കപ്പെട്ട ലോക്കൽ സെക്രട്ടറി എസ്എം ഇക്ബാലിനെ അറസ്റ്റ് ചെയ്തിരുന്നില്ല. സമരത്തിനിടെ സിപിഐ സിപിഎം നേതാക്കളെ മർദ്ദിച്ചെന്ന ആരോപണവും വിവാദമായിരുന്നു. ആഴ്ചകൾക്ക് മുൻപ് കുടിവെള്ള പ്രശ്നം ആരോപിച്ച് വാട്ടർ അതോറിറ്റി ഓഫീസിലേക്ക് ആര്യാട് ഗ്രാമപഞ്ചായത്തിലെ സിപിഐ സിപിഐഎം പഞ്ചായത്ത് അംഗങ്ങൾ ധർണ നടത്തിയിരുന്നു.
ഇതിനിടയിൽ ഇൻസ്പെക്ടർ ബലം പ്രയോഗിച്ച് പഞ്ചായത്ത് പ്രസിഡണ്ടിനെയും മറ്റ് അംഗങ്ങളെയും മർദ്ദിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു.
Story Highlights : Alappuzha North CI transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here