‘സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാറായിട്ടില്ല, പിവി അന്‍വര്‍ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്’ ; കാരാട്ട് റസാഖ്

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാറായിട്ടില്ലെന്ന് കാരാട്ട് റസാഖ്. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മാത്രം ബന്ധം അവസാനിപ്പിക്കുമെന്നും പിവി അന്‍വറുമായി ഇന്നലെ നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമെന്നും ട്വന്റിഫോറിനോട് കാരാട്ട് റസാഖ് പറഞ്ഞു.
നിലവില്‍ സിപിഐഎമ്മുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് ജില്ലാ നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ ആ ചര്‍ച്ച നടക്കുമെന്ന പ്രതീക്ഷയിലാണ് കാരാട്ട് റസാഖുള്ളത്. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ മാത്രമാണ് സിപിഐഎം വിട്ട് ഡിഎംകെയിലേക്ക് പോകേണ്ട സാഹചര്യം ഉള്ളതെന്നാണ് റസാഖ് പറയുന്നത്. അതേസമയം, പിവി അന്‍വര്‍ തന്നെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തുവെന്ന വാര്‍ത്ത അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്. പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും കാരാട്ട് റസാഖ് പറയുന്നു. സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കുമെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതും അദ്ദേഹം നിരാകരിച്ചു. അതുമായി ബന്ധപ്പെട്ട അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അറിയിക്കുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന കാരാട്ട് റസാഖ് പിവി അന്‍വറിന്റെ ഡിഎംകെയില്‍ ചേരാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നലെ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി പിവി അന്‍വറുമായി കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയതോടെ ഈ പ്രചാരണം ശക്തമായി.
Story Highlights : Karat Razak about his relationship wit CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here