Advertisement

‘ഇന്ത്യയിലെ എക്സ്പ്രസ് വേ ‘അവിശ്വസനീയം‘; പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

October 26, 2024
Google News 2 minutes Read

ഇന്ത്യൻ എക്സ്പ്രസ് വേയെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. പലപ്പോഴും ഇന്ത്യയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ചിട്ടുണ്ട്. ഇപ്പോൾ .ഇപ്പോൾ കുടുംബത്തിനൊപ്പം ഇന്ത്യയിലേയ്‌ക്ക് അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് കെവിൻ.

ഇന്ത്യയിലെ എക്സ്പ്രസ് വേയുടെ ദൃശ്യങ്ങളാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്നത് . ‘ അവിശ്വസനീയം , ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേകൾ ‘ എന്ന കുറിപ്പോടെയാണ് അതിമനോഹരമായ ഇന്ത്യൻ റോഡിന്റെ ദൃശ്യം അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവിൽ രാജസ്ഥാൻ സന്ദർശനത്തിലാണ് കെവിൻ . അവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ചിത്രങ്ങളും , തന്റെ മക്കൾ ഇന്ത്യയിലെ കാഴ്‌ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. തന്റെ കുട്ടികളും തന്നെപ്പോലെ ഇന്ത്യയിലെ ആളുകളെയും സ്നേഹിക്കുമെന്ന് ഉറപ്പുണ്ടെന്ന് നേരത്തെ കെവിൻ പറഞ്ഞിരുന്നു.

Story Highlights : Kevin Pietersen Praises Indian Express Way

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here