‘വയനാട്ടിലെ ജനങ്ങളെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നതിൽ അഭിമാനം’: കത്തുമായി പ്രിയങ്ക ഗാന്ധി

വയനാട്ടിലെ ജനങ്ങളെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. ഫേസ്ബുക്കിലൂടെ വയനാട്ടിലെ ജനങ്ങൾക്കായി പങ്കുവച്ച കത്തിലാണ് സന്തോഷം പങ്കുവച്ചത്. വികസനത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രിയങ്ക കത്തിൽ പറയുന്നുണ്ട്.
കർഷകരും ആദിവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ രാഹുൽ വിവരിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. വയനാട്ടുകാർ തന്റെ സഹോദരന് സ്നേഹം നൽകി.
ദുരന്തമുണ്ടായ ചൂരൽ മലയിലെയും മുണ്ടക്കൈയ്യിലെയും ജനങ്ങൾ അനുഭവിച്ച വേദന താൻ നേരിൽ കണ്ടിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും വയനാടിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. ഭാവി ശോഭനമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും പ്രിയങ്ക ഗാന്ധി കത്തിൽ പറയുന്നു.
ലോക്‌സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാൻ വിവിധ പിസിസികൾ മത്സരിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയാകാൻ വയനാട് തന്നെ തെരഞ്ഞെടുത്തിരുക്കുന്നത്. രാഹുൽ ഗാന്ധി ഒഴിഞ്ഞതിനു പിന്നാലെയാണ് വയനാട്ടിൽ പ്രിയങ്ക മത്സരത്തിനിറങ്ങുന്നത്.
ഇത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ ആദ്യ ചുവടാണ്. നാമനിർദേശ പത്രിക സമർപ്പിച്ച പ്രിയങ്ക മണ്ഡലത്തിൽ വലിയ പ്രചാരണറാലിയിലും പങ്കെടുത്തിരുന്നു. ജനസാഗരമാണ് റാലിയിൽ പ്രിയങ്കയെ അനുഗമിച്ചത്.
Story Highlights : Priyanka Gandhi Letter to people of wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here