Advertisement

7 മാസം 13,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി റൊണാൾഡോയെ കാണാൻ സൗദിയിലെത്തി ആരാധകൻ

October 27, 2024
Google News 1 minute Read

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്. ചൈനീസ് ആരാധകനായ 24 കാരൻ താരത്തെ കാണാൻ ചൈനയിൽ നിന്ന് ഏഴുമാസം സൈക്കിൾ ചവിട്ടിയാണ് സൗദിയിലെത്തിയത്. ഏകദേശം 13,000 കിലോ മീറ്റർ ദൂരമാണ് ഗോങ് ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ യാത്ര ചെയ്തത്.

സിൻചിയാങിൽ നിന്ന് കസാഖിസ്ഥാനിലെത്തി. പിന്നീട് ആറുരാജ്യങ്ങൾ കടന്നാണ് ഗോങ് സൗദിയിലെത്തിയത്. ജോര്‍ജിയ, ഇറാൻ, ഖത്തർ തുടങ്ങി ആറു രാജ്യങ്ങളിലൂടെ സൈക്കിൾ ചവിട്ടിയാണ് റൊണാൾഡോയുടെ നിലവിലെ താവളമായ സൗദി തലസ്ഥാനമായ റിയാദിൽ ഗോങ് എത്തിയത്. ഒട്ടേറെ തടസങ്ങൾ യാത്രക്കിടെ ഗോങ്ങിന് നേരിടേണ്ടിവന്നു.

ഓരോ പ്രദേശത്തെയും ആളുകളോടുള്ള ആശയവിനിമയം, പണം കുറവായതിനാൽ ചെലവ് കുറഞ്ഞ ഭക്ഷണം കണ്ടെത്തുക, ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയതിന്റെ ക്ഷീണം എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങളെയെല്ലാം അദ്ദേഹത്തിന് മറികടക്കേണ്ടിവന്നു.ഫെബ്രുവരിയിൽ പരുക്കേറ്റതിനെ തുടർന്ന് ചൈനയിലേക്കുള്ള യാത്ര റൊണാൾഡോ റദ്ദാക്കിയതിന് പിന്നാലെയാണ് റിയാദിലേക്ക് സൈക്കിൾ ചവിട്ടുക എന്ന ആശയം ഗോങ്ങിന്റെ തലയിലുദിച്ചത്.

വിവർത്തന സോഫ്റ്റ് വെയർ ഉപയോഗിച്ച് ആളുകളുമായി സംസാരിച്ചു. ഓഗസ്റ്റിൽ അർമേനിയയിലായിരിക്കെ കടുത്ത പനി ബാധിച്ച് റോഡരികിൽ കുഴഞ്ഞുവീണു. ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിച്ചതായി അദ്ദേഹം പറയുന്നു. ചൈനയിൽ നിന്ന് സൗദിയിലേക്കുള്ള ദുഷ്‌കരമായ യാത്ര ഗോങ്ങിനെ കൂടുതൽ പക്വതയും ക്ഷമയും ഉള്ളവനാക്കി, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.

ഒക്ടോബർ 10 ന് റിയാദിലെത്തിയപ്പോൾ, റൊണാൾഡോ യൂറോപ്പിൽ ആയിരുന്നതിനാൽ തന്റെ ആരാധനാപാത്രത്തെ കാണാൻ കുറച്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ റൊണാൾഡോയെ കാണാനെത്തിയപ്പോൾ, താരം തന്റെ പ്രിയ ആരാധകനെ ആലിംഗനം ചെയ്തു. അൽ നാസർ നമ്പർ 7 ജേഴ്‌സിയിൽ ഒപ്പുവച്ചുവെന്ന് അദ്ദേഹം പറയുന്നു.

Story Highlights : cristiano ronaldo fan cycles 13000km from china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here