ബന്ദികളെ വിട്ടയക്കൂവെന്ന് ഹമാസിനോട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ; വെടിനിർത്തലിന് ഉപാധി

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരിൽ അവശേഷിക്കുന്നവരെ വിട്ടയച്ചാൽ തങ്ങൾ വെടിനിർത്തലിന് തയ്യാറാകുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസറിൻ്റെ ആവശ്യം. ഹമാസ് തലവൻ യഹ്യ സിൻവറിനെ കൊലപ്പെടുത്തിയ ശേഷവും ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്നതിനിടെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ എപ്പോഴാണ് ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുകയെന്നായിരുന്നു ചോദ്യം. വെടിനിർത്തലിന് ഇസ്രയേൽ എപ്പോഴും തയ്യാറാണെന്നും ഹമാസും ആയുധം താഴെ വെക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അസർ പറഞ്ഞു. ബന്ദികളെ വിട്ടയച്ചാൽ സ്വീകരിക്കാൻ തയ്യാറായാണ് ഇസ്രയേൽ നിൽക്കുന്നത്. അനുകൂല തീരുമാനം ഹമാസ് അറിയിച്ചാൽ ഗാസയിൽ ആ നിമിഷം വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാകുമെന്നും ഒരു സംശയവും അക്കാര്യത്തിൽ വേണ്ടെന്നും ഇസ്രയേൽ അംബാസഡർ പറഞ്ഞു.
Story Highlights : Israel ready for ceasefire if Hamas releases hostages says Israeli envoy Reuven Azar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here