തോല്‍ക്കാന്‍ വേണ്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശം എന്ത് ? ചോദ്യവുമായി പി സരിന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്തുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പി സരിന്‍. ഒരു സ്ഥാനാര്‍ത്ഥിയെ വേണമെന്ന് മുന്നണിയും പാര്‍ട്ടിയും നിലപാട് എടുത്ത് ദേശീയ നേതൃത്വത്തിനെ അറിയിച്ചതിന് ശേഷം അതിനെ മറികടന്ന് മറ്റൊരു സ്ഥാനാര്‍ത്ഥി വരികയും ആ സ്ഥാനാര്‍ത്ഥിയുമായി 10 ദിവസം പ്രചാരണം പിന്നിടുകയും ഈ മുന്നണിയുടെ അവസ്ഥ എന്താണെന്ന് സരിന്‍ ചോദിച്ചു. തോല്‍ക്കാന്‍ വേണ്ടി ഒരു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു എന്ന് വിശ്വസിക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കൂടി ജനങ്ങളോട് കമ്യൂണിക്കേറ്റ് ചെയ്യുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ആ കത്ത് ഉണ്ട് എന്ന് അറിഞ്ഞിട്ടും താന്‍ പുറത്ത് വിട്ടില്ലെന്നും സരിന്‍ പറഞ്ഞു.
കൃഷ്ണദാസിന്റെ പ്രതികരണം അനവസരത്തിലെന്നും പി സരിന്‍ പറഞ്ഞു. അതില്‍ താന്‍ വ്യക്തിപരമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 10 ദിവസം കൊണ്ട് മാറ്റം വരേണ്ടുന്ന 10 ശതമാനം ആളുകളിലേക്ക് എത്താന്‍ സാധിച്ചുവെന്ന ആത്മവിശ്വാസം പി സരിന്‍ പ്രകടിപ്പിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് 24 ന് ലഭിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്താണ് പുറത്തുവന്നത്.ഡിസിസി ഭാരവാഹികള്‍ ഐകകണ്‌ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Story Highlights : P Sarin about DCC letter controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here