ആള്‍ക്കൂട്ടത്തില്‍ ഒരാളായി സിനിമയിൽ എത്തി 12 വർഷം, ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്; ടൊവിനോ തോമസ്
ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയിൽ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി മാറിയ ടോവിനോ തോമസ് തന്റെ അഭിനയ ജീവിതത്തിന്റെ പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ടൊവിനോയുടേതായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ടൊവിനോ തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ പന്ത്രണ്ട് വർഷത്തിൽ 50 സിനിമകൾ താൻ ചെയ്തുവെന്നും ഒപ്പം നിന്ന പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും ടൊവിനോ തോമസ് കുറിച്ചു. പ്രഭുവിന്റെ മക്കൾ മുതൽ അജയന്റെ രണ്ടാം മോഷണം വരെയുള്ള തന്റെ സിനിമാ യാത്രയുടെ ചെറു വിഡിയോയും ടൊവിനോ ഷെയർ ചെയ്തിട്ടുണ്ട്.
“12 വർഷം, 50 സിനിമകൾ… ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും! ഞാൻ ഭാഗമായിട്ടുള്ള എല്ലാ പ്രൊജക്‌റ്റുകളുടെയും സിനിമാ നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങി എല്ലാവരോടും നന്ദി പറയുകയാണ്. അവസാനമായി, എൻ്റെ അവിശ്വസനീയമായ പ്രേക്ഷകരോടാണ് നന്ദി പറയേണ്ടത്. നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് ഈ ലോകത്തെ അർത്ഥമാക്കിയത്. ഇന്ന് കാണുന്ന ഞാനായതും നിങ്ങൾ കാരണമാണ്”, എന്നാണ് ടൊവിനോ തോമസ് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ ആശംസകളുമായി രംഗത്ത് എത്തിയത്.
Story Highlights : Tovino Thomas Completed 12 Years in Malayalam Cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here