Advertisement

വായു മലിനീകരണം ഹെമറേജിക് സ്‌ട്രോക്കിന് കാരണമാകുമോ?

October 28, 2024
2 minutes Read
stroke

വായു മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്നതിന്റെ ആശങ്കകൾ നിലനിൽക്കെ മലിനവായു ശ്വസിക്കുന്നത് ഹെമറേജിക് സ്‌ട്രോക്കിന് കാരണമാകുമെന്ന പഠനങ്ങൾ പുറത്ത് . മുംബൈ പി ഡി ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിലെ കൺസൾട്ടൻ്റ് ന്യൂറോ ഫിസിഷ്യൻ ഡോ. ചാരുലത സംഖ്‌ല ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിൽ വായുമലിനീകരണം അനിയന്ത്രിതമായി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.ഡൽഹി, മധ്യപ്രദേശ് ഹരിയാന, ഉത്തർപ്രദേശ് ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ വായു ഗുണനിലവാര സൂചിക (AQI) വളരെ കൂടുതലാണ്. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണത്തിൻ്റെ ഭൂരിഭാഗവും ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നത്.

Read Also: ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും കഴിക്കാം ഈ ഭക്ഷണങ്ങൾ

പഠന റിപ്പോർട്ടനുസരിച്ച് മലിനവായു നാഡി സംബദ്ധമായ അസുഖങ്ങൾ വർധിപ്പിക്കുന്നുവെന്നും , 30 മുതൽ 83% ആളുകളിൽ ഇത് സ്ട്രോക്കിന് കാരണമാകുന്നതായും ഡോ. ചാരുലത വ്യക്തമാകുന്നു .മലിന വായുവിൽ അടങ്ങിയിരിക്കുന്ന O3 (ഓസോൺ ) തലച്ചോറിലെ രക്തകുഴലിലെത്തി രക്തസ്രാവം വർധിപ്പിച്ച് ശ്വാസകോശത്തിൽ നിന്ന് രക്തത്തിലേക്ക് വ്യാപിക്കുകയും റിയാക്ടീവ് ഓക്സിജൻ സ്പീഷീസുകൾ (ROS) ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ ധമനികൾ നേർത്തതാക്കി രക്തസമ്മർദ്ദം കൂട്ടി ഹെമറേജിക് സ്‌ട്രോക്കിന് കാരണമാകുന്നു. ഇതിനാൽ മലിന വായു സമ്പർക്കം കുറയ്‌ക്കേണ്ടത് ആവശ്യമാണെന്നും അവർ വ്യക്തമാക്കുന്നു.

Story Highlights : Can Air Pollution Cause Hemorrhagic Stroke?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top