Advertisement

‘മാധ്യമ ബഹിഷ്കരണം യുഡിഎഫ് നയമല്ല; പാലക്കാടിൻ്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് വിയോജിപ്പ്’; രാഹുൽ മാങ്കൂട്ടത്തിൽ

October 28, 2024
Google News 1 minute Read

പാലക്കാട് മാധ്യമങ്ങളോട് പരിഭവിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ മാധ്യമങ്ങളോട് അകലം പാലിക്കുന്നത്. പാലക്കാടിന്റെ പ്രശ്നങ്ങൾ ചർച്ചയാകാത്തതിലാണ് വിയോജിപ്പെന്ന് രാഹുൽ 24 നോട് പറഞ്ഞു. മാധ്യമ ബഹിഷ്കരണം യുഡിഎഫ് നയമല്ല. വിവാദ കത്ത് പുറത്തുവിട്ടത് എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ പി സരിനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് കോൺഗ്രസിലെ കത്ത് വിവാദവും അത് ചർച്ചയായതുമാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽമാങ്കൂട്ടത്തിലിനെ ചൊടിപ്പിച്ചത്. വിജയം തടയാൻ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു എന്നതാണ് രാഹുലിന്റെ പരാതി. വിഷയം ശ്രദ്ധയിൽപ്പെട്ട നേതാക്കൾ മാധ്യമങ്ങളുമായി അകലം പാലിക്കുന്നത് ഗുണകരമാകില്ലെന്ന് രാഹുലിനെ അറിയിച്ചു. മാധ്യമങ്ങളെ ഒഴിവാക്കുന്നത് യുഡിഎഫ് ശൈലിയോ സമീപനമോ അല്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.

കഴിഞ്ഞദിവസം സിപിഐ എം നേതാവ് എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരെ മോശമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടു പുറകെയാണ് രാഹുൽ മാങ്കൂട്ടത്തിലും ചില വാർത്തകൾ പുറത്തുവരുന്നതിൽ മാധ്യമങ്ങളോടുള്ള നീരസം പ്രകടിപ്പിക്കുന്നത്.

Story Highlights : Palakkad UDF candidate Rahul Mamkootathil criticize media

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here