‘തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നു’; അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുറച്ച് കണ്ണൂര്‍ കളക്ടര്‍

അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലുറച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. വിവാദമായ യാത്രയയപ്പ് പരിപാടിക്ക് ശേഷം, തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴി.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രസ്താവത്തിലാണ് ജില്ലാ കളക്ടറുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നാണ് കളക്ടറുടെ മൊഴിയിലെ പ്രധാന പരാമര്‍ശം. മൊഴി കോടതി മുഖവിലക്കെടുത്തില്ലെങ്കിലും നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് കളക്ടര്‍. അന്വേഷണ സംഘത്തോട് കളക്ടര്‍ പറഞ്ഞ കൂടുതല്‍ കാര്യങ്ങള്‍ എന്തായിരിക്കാം എന്ന ചോദ്യമാണ് അവശേഷിക്കുകയാണ്.
Read Also: നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ
അതേസമയം, കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ടി വി പ്രശാന്തനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടു. കുടുംബത്തിന്റെ എല്ലാ സംശയങ്ങളും ദുരീകരിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയബാനു പറഞ്ഞു.
Story Highlights : Kannur Collector about his statement on Naveen Babu’s death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here