Advertisement

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് പി സരിൻ

October 30, 2024
Google News 1 minute Read

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി സരിൻ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് എത്തിയാണ് സരിൻ പിന്തുണ അഭ്യർഥിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. ജിഫ്രി തങ്ങളോട് സമസ്‌തയുടെ പിന്തുണ സരിൻ അഭ്യർത്ഥിച്ചു. തങ്ങൾ വിജയാശംസകൾ നേർന്നുവെന്ന് പി സരിൻ വ്യക്തമാക്കി. കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്ന് സരിൻ വ്യക്തമാക്കി.

അതേസമയം പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് അനുകൂലികളുടെ പരസ്യ നീക്കം. ഉമര്‍ ഫൈസി മുക്കത്തെ സമസ്തയില്‍ നിന്ന് പുറത്താക്കണമെന്ന് സമസ്തയുടേയും മുസ്ലീം ലീഗിന്‍റേയും നേതാവ് ജബ്ബാര്‍ ഹാജി ആവശ്യപ്പെട്ടു.

അദ്ദേഹത്തെ പണ്ഡിത സഭയായ മുശാവറയില്‍ നിന്നു നീക്കണം, ഉമര്‍ ഫൈസിയുടെ നീക്കം സമസ്തയിലെ ഐക്യ ചര്‍ച്ച പൊളിക്കല്‍ ആണെന്നും വിവാദ പരാമര്‍ശം പാണക്കാട് തങ്ങളെ വേദനിപ്പിച്ചുവെന്നും വ്യക്തമാക്കി.ഉമര്‍ ഫൈസിയുടെ നീക്കം സര്‍ക്കാരിനെ പ്രീതിപെടുത്തി ഹജ്ജ് കമ്മറ്റി ചെയര്‍മാൻ സ്ഥാനം നേടാൻ ആണ്അത് സമസ്തയുടെ ചിലവില്‍ വേണ്ടെന്നും ജബ്ബാര്‍ ഹാജി പറഞ്ഞു.

Story Highlights : P sarin Meeting with samastha leader jifri muthukoya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here