Advertisement

‘ഇരുട്ട് അകന്നുപോകട്ടെ, നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ’; ദീപാവലി ആശംസയുമായി നടന്‍ വിജയ്

October 31, 2024
Google News 2 minutes Read

ആരാധകർക്ക് ദീപാവലി ആശംസയുമായി തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. എക്സിലൂടെയാണ് വിജയ് ആശംസകൾ പങ്കുവെച്ചത്. ‘ദീപാവലിയുടെ നിറഞ്ഞ വെളിച്ചത്തില്‍ ഇരുട്ട് അകന്നുപോകട്ടെ. നല്ല പ്രഭാതം പ്രത്യക്ഷപ്പെടട്ടെ. എല്ലാ വീടുകളിലും സ്‌നേഹവും സമാധാനവും സമ്പത്തും നിലനില്‍ക്കട്ടെ. നമുക്ക് ദീപാവലി സുരക്ഷിതമായി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്യാം. എല്ലാ ദീപാവലി ആശംസകളും നേരുന്നു’ – എന്നായിരുന്നു എക്‌സിൽ പങ്കുവെച്ച കുറിപ്പ്.

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്നത്. വന്‍ ജനാവലിയെ സാക്ഷിയാക്കി വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലായിരുന്നു സമ്മേളനം.ആക്ഷന്‍ സീനുകളിലൂടെ സിനിമാപ്രേമികളെ ത്രസിപ്പിച്ച തൊണ്ണൂറുകളിലെ ദളപതിയെ ഓര്‍മിപ്പിക്കുംവിധമാണ് തന്റെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ വിജയ് സംസാരിച്ചത്.

അതേസമയം സിനിമ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച വിജയ് തന്റെ സിനിമ ജീവിതത്തിലെ അവസാന ചിത്രത്തിന്റെ (ദളപതി 69) ഒരുക്കത്തിലാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ദീപാവലിക്ക് പിന്നാലെ ആരംഭിക്കുമെന്നും വിജയ് നവംബര്‍ നാലിന് സെറ്റില്‍ ചേരുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story Highlights : Actor vijays diwali wishes2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here