ബൗൺസർമാർ റാംപിൽ നിന്ന് തൂക്കി എറിഞ്ഞെന്ന പരാതി; നടൻ വിജയ്ക്കെതിരെ കേസെടുത്തു

TVK സമ്മേളനത്തിൽ പങ്കെടുത്ത യുവാവിന്റെ പരാതിയിൽ നടനും ടിവികെ നേതാവുമായ വിജയ്ക്കെതിരേ പൊലീസ് കേസെടുത്തു. ബൗൺസർമാർ റാംപിൽ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്സർമാർക്കും എതിരെയാണ് കേസെടുത്തത്.
അതിക്രമം നേരിട്ട ശരത്കുമാർ ഇന്നലെ പേരാമ്പലൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം. വിജയ് നടന്നു വരുമ്പോൾ ശരത്കുമാർ റാമ്പിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് ബൗൺസർമാർ ഇടപെട്ടത്. ശരത് കുമാറിനെ റാംപിൽ നിന്ന് തൂക്കി എറിഞ്ഞു. തുടർന്ന് അഞ്ചാം ദിവസമാണ് ശരത് കുമാർ പരാതി നൽകിയത്. തുടർന്നാണ് കേസെടുത്തത്.
Story Highlights : case against actor vijay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here