ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിക്കൊന്നു; അക്രമത്തില്‍ ബിജെപി നേതാവിനും പരുക്ക്

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിക്കൊന്നു. പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ദിലീപ് സൈനിയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇയാളുടെ സുഹൃത്തും ബിജെപി ന്യൂനപക്ഷ സംഘടനാ നേതാവുമായി സുഹൃത്ത് ഷാഹിദ് ഖാന് അപകടത്തില്‍ പരുക്കേറ്റു. (Journalist Killed in Uttar Pradesh)
ഇന്നലെ ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ദിലീപ് സുഹൃത്തായി ബിജെപി നേതാവും ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു ഫോണ്‍ കോള്‍ വരികയും സംസാരിക്കുന്നതിനിടെ ഒരു കൂട്ടമാളുകള്‍ ദിലീപ് സൈനിയെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദിലീപ് സൈനിയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സുഹൃത്തിന് പരുക്കേറ്റത്. അക്രമികളുടെ കൈയില്‍ കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നാട്ടുകാര്‍ ഇരുവരേയും തൊട്ടടുത്തുള്ള ലാലാ ലജ്പത് റായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിലീപിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമി സംഘത്തില്‍ 16 പേരുണ്ടെന്നാണ് വിവരം. നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights : Journalist Killed in Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here