Advertisement

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി; ഡിസംബര്‍ 31 വരെ പൊതുമാപ്പ് തുടരും

October 31, 2024
Google News 3 minutes Read
UAE extends visa amnesty programme for two more months

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെ പൊതുമാപ്പ് തുടരും. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച രണ്ടു മാസക്കാലത്തെ പൊതു മാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. (UAE extends visa amnesty programme for two more months)

കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊതുമാപ്പ് അനുവദിക്കുന്ന ആംനെസ്റ്റി കേന്ദ്രങ്ങളില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുത്താണ് പൊതുമാപ്പ് ആനുകൂല്യം നീട്ടാനുള്ള തീരുമാനം. വിസ കാലാവധി പിന്നിട്ട് യുഎഇയില്‍ നിയമവിരുദ്ധരാി കഴിയുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ഇവര്‍ക്ക് രണ്ട് മാസം കൂടി സാവകാശം ലഭിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ. ഈ കാലയളവില്‍ ഇവര്‍ക്ക് യുഎഇയില്‍ തന്നെ നിയമവിധേയമായി താമസിക്കാനുമാകും.

Read Also: പി ആര്‍ ഏജന്‍സിയുമായി അരക്കഴഞ്ച് ബന്ധമെങ്കിലും എനിക്കുണ്ടെന്ന് തെളിയിക്കുന്ന ഒരു വിവരമെങ്കിലും പുറത്തുവിടണം: കെ സുരേന്ദ്രനോട് ഹാഷ്മി താജ് ഇബ്രാഹിം

പൊതുമാപ്പിന് ശേഷം നാട്ടില്‍ നിന്ന് മറ്റൊരു വിസയുമായി തിരികെയെത്താം എന്നുള്‍പ്പെടെയുള്ള നിരവധി പ്രത്യേകതയുള്ള പൊതുമാപ്പാണ് ഇത്തവണ അനുവദിച്ചിരുന്നത്. സന്ദര്‍ശക, തൊഴില്‍ വിസകള്‍ പുതുക്കാതെ നില്‍ക്കുന്നവര്‍ക്ക് പൊതുമാപ്പ് വലിയ ആശ്വാസം സമ്മാനിച്ചിരുന്നു. പൊതുമാപ്പ് അനുവദിക്കാന്‍ വന്‍ ക്രമീകരണങ്ങളാണ് ദുബായില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നത്. യുഎഇയിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സൗജന്യ സേവനവും നല്‍കി വന്നിരുന്നു. പതിനായിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കണക്ക്.

Story Highlights : UAE extends visa amnesty programme for two more months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here