Advertisement

ചേലക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; CPIM-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; നാല് പേർക്ക് പരുക്ക്

November 1, 2024
Google News 1 minute Read

ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം. സിപിഐഎം കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎമ്മും കോൺഗ്രസും നഗര മധ്യത്തിൽ പ്രതിഷേധം നടത്തിയതും സംഘർഷത്തിൽ കലാശിച്ചു.

ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചത്. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

ഇരുവിഭാഗത്തിലെയും നാലുപേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും വീണ്ടും ഏറ്റുമുട്ടി. പ്രവർത്തകരെ മർദ്ദിച്ച ചെറുതുരുത്തി എസ്എച്ചഓയെ ചുമതലകളിൽ നിന്നും മാറ്റണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

Story Highlights : CPIM-Congress clash during Chelakara election campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here