‘കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; രഹസ്യബന്ധത്തിന്റെ ഭാഗം’; വി ഡി സതീശൻ
കൊടകര കുഴൽപ്പണ കേസിലെ തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തുടരന്വേഷണത്തിൽ ഒരു കാര്യവുമില്ലെന്നും ഇത് രഹസ്യബന്ധത്തിന്റെ ഭാഗമാണെന്നും വിഡി സതീശൻ വിമർശിച്ചു. പോലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്. ഇനിയെന്ത് തുടരാന്വേഷണമാണെന്നും അദ്ദേഹം ചോദിച്ചു.
ഇ ഡി ക്ക് കത്തയച്ചതിനുശേഷം എന്തുകൊണ്ട് മൂന്നുവർഷം മിണ്ടാതെ ഇരുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് കള്ളപ്പണം എത്തിച്ചത്. ഇതിൽകേറല പൊലീസ് കേസെടുത്തിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്ന് വിഡി സതീശൻ വിമർശിച്ചു.
Read Also: കൊടകര കുഴൽപണ കേസ്; അന്വേഷണം ആവശ്യപ്പെട്ട് EDക്ക് പൊലീസ് നൽകിയ കത്ത് പുറത്ത്
കെ സുരേന്ദ്രന് എങ്ങനെ രക്ഷപ്പെടാൻ പറ്റുമെന്ന് വിഡി സതീശൻ ചോദിച്ചു. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കേസ് വീണ്ടും വിവാദമകാനിടയായിട്ടുള്ളത്. കൊടകര കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് നൽകിയ കത്ത് പുറത്തു വന്നിട്ടുണ്ട്. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വി കെ രാജുവാണ് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്.
കുഴൽപ്പണ കേസിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുന്ന വെളിപ്പെടുത്തലാണ് ട്വന്റിഫോർ പുറത്തുവിട്ടത്. സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പടെയായിരുന്നു വെളിപ്പെടുത്തൽ. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചത്.
Story Highlights : V D Satheesan reacts on Kodakara Hawala caseFurther investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here