Advertisement

കൊടകര കുഴൽപണ കേസ്; അന്വേഷണം ആവശ്യപ്പെട്ട് EDക്ക് പൊലീസ് നൽകിയ കത്ത് പുറത്ത്

November 1, 2024
Google News 2 minutes Read

കൊടകര കുഴൽപണ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പൊലീസ് നൽകിയ കത്ത് പുറത്ത്. 2021 ആഗസ്റ്റ് 8 ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ വി കെ രാജുവാണ് ഇഡിയുടെ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്തയച്ചത്. കവർച്ചയ്ക്ക് പിന്നിലെ ഹവാല ഇടപാട് അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തയച്ചത്. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

ഈ കത്തില്‍ ഒരു മറുപടിയും നടപടിയും ഉണ്ടായിട്ടില്ല. മൂന്ന് കൊല്ലമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണമില്ലാത്തത് സംശയാസ്പദം. അതേസമയം ഹവാല ഇടപാട് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് കേരളാ പോലീസ് കത്ത് നൽകിയില്ല എന്ന് കേന്ദ്ര സഹമന്ത്രി കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തലാണ് കേസ് വീണ്ടും വിവാദമകാനിടയായിട്ടുള്ളത്.

കുഴൽപ്പണ കേസിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുന്ന വെളിപ്പെടുത്തലാണ് ട്വന്റിഫോർ പുറത്തുവിട്ടത്. സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പടെയായിരുന്നു വെളിപ്പെടുത്തൽ. കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു.

Read Also: കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം

പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് സിപിഐഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. കൊടകര കുഴൽപ്പണ കേസിൽ കൃത്യമായ റിപ്പോർട്ട് പൊലീസ് നൽകിയിട്ടും ഇഡിയും ഐടിയും അന്വേഷിക്കുന്നില്ലായെന്നും സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കവർന്നതിൽ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Story Highlights : Letter given by the police to ED is out in Kodakara Hawala case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here