Advertisement

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം

November 1, 2024
Google News 1 minute Read
impact

കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദ്ദേശിച്ച് CPIM സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് CPIMന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.

കുഴൽപ്പണ കേസിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുന്ന വെളിപ്പെടുത്തലാണ് ഇന്നലെ ട്വന്റി ഫോർ വാർത്ത പുറത്തുവിട്ടത്.സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പടെയായിരുന്നു ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ.

കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. മാത്രവുമല്ല സർക്കാരിനെതിരെ നേരത്തെ ഒത്തുതീർപ്പ് ആക്ഷേപം ഉയർന്നുവന്നിരുന്നു. കേസിൽ മുൻപ് നടത്തിയ അന്വേഷണത്തിൽ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരിലേക്കോ മറ്റുള്ളവരിലേക്കോ എത്താനുള്ള മൊഴികൾ ലഭിച്ചിരുന്നില്ല എന്നായിരുന്നു പൊലിസ് ചൂണ്ടികാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കേസിലെ നിർണായക തെളിവായി തന്നെ പുറത്തുവന്നിരിക്കുകയാണ്.

കൊടകര കുഴൽപ്പണ കേസിൽ കൃത്യമായ റിപ്പോർട്ട് പൊലീസ് നൽകിയിട്ടും ഇഡിയും ഐടിയും അന്വേഷിക്കുന്നില്ലായെന്നും സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണം വേണം.പുനരന്വേഷണത്തിലൂടെ മാത്രമേ ആർഎസ്എസിന്റെയും ബിജെപിയുടെയും ബന്ധം പുറത്തുവരൂവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി.

ബിജെപി ഉപതെരഞ്ഞെടുപ്പിലും ഇത്തരത്തിൽ പണം കൊടുത്തിട്ടുണ്ടാവും. കുഴൽപ്പണം ആയതുകൊണ്ട് കേസ് അന്വേഷിക്കേണ്ടത് ഇഡിയും ഐടിയുമാണ്. ഐടിയെ പൂർണമായും വെള്ളപൂശുന്ന നിലപാടാണ് നേരത്തെ നടത്തിയ അന്വേഷണത്തിൽ ഉണ്ടായത്. വിഡി സതീശനാണ് ബിജെപിയുമായുള്ള ബന്ധം രൂപപ്പെടുത്തിയത്. എന്നിട്ട് സതീശൻ പറയുന്നതോ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്നാണ്.യഥാർത്ഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ നടന്നിട്ടുള്ളത്. പ്രതിപക്ഷനേതാവ് കേസ് അട്ടിമറിക്കാൻ നോക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Story Highlights : Re-investigation in Kodakara black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here