ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു; ഒരാളെ കാണാതായി

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്. (Four sanitation workers killed by train in Shoranur)
ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ അധികൃതര്‍ പരിശോധിച്ചുവരികയാണ്. മൂന്ന് തൊഴിലാളികള്‍ തല്‍ക്ഷണം ട്രെയിന്‍ തട്ടി മരിക്കുകയും ഒരാള്‍ രക്ഷപ്പെടാന്‍ വേണ്ടി താഴേക്ക് ചാടിയപ്പോള്‍ പുഴയില്‍ വീണ് മരിക്കുകയുമായിരുന്നു.
Read Also: ‘ആദര്‍ശിനെതിരെ ജോജു നിയമനടപടിയുമായി മുന്നോട്ട് പോയാൽ, പോരാട്ടം പാർട്ടി ഏറ്റെടുക്കും’: KSU
ദൃക്‌സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ഒരാളെ കാണാതായിട്ടുമുണ്ടെന്നാണ് വിവരം. പുഴയില്‍ വിശദമായ തെരച്ചില്‍ നടന്നുവരികയാണ്. അപകടം നടന്നത് ഷൊര്‍ണൂര്‍ പാലത്തിന് മുകളില്‍ വച്ചായതിനാല്‍ തൊഴിലാളികള്‍ക്ക് ട്രെയിന്‍ വന്നപ്പോള്‍ ഓടിമാറാന്‍ ഇടം കിട്ടിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Story Highlights : Four sanitation workers killed by train in Shoranur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here