‘സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം’; ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ മുന്നറിയിപ്പുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം. സമസ്‌തയുടെ ശക്തി തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് എല്ലാവർക്കും നല്ലത്. സമസ്‌തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
അതേസമയം സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഐഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഐഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു.
Story Highlights : Jifry thangal about samastha controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here